സർഗധാര സാംസ്ക്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയുടെ മാനങ്ങൾ തുറക്കുന്ന കഥയരങ്ങ് – “കഥ കേൾക്കാം” പരിപാടി ജനുവരി 25ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ജാലഹള്ളിയിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരി കെ. കവിത പരിപാടി ഉദ്ഘാടനം ചെയ്യും.
ചെറുകഥാകൃത്തുക്കളായ ഡോ. എം.പി. രാജൻ, ബ്രിജി കെ.ടി. മുഹമ്മദ് കുനിങ്ങാട്, അനിതാ പ്രേംകുമാർ, നവീൻ.എസ് എന്നിവർ കഥകൾ അവതരിപ്പിക്കും. പ്രശസ്ത എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ടി.എം. ശ്രീധരൻ, അനീസ്.സി.ഒ എന്നിവർ കഥകളുടെ അവലോകനം നടത്തും.
കൂടുതൽ വിവരങ്ങൾക്ക് 8971910472, 93420 33860