ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു വഡോദരയില്‍ നടക്കും. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം.
2024ൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ പരമ്പരയിൽ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0നു തൂത്തുവാരിയിരുന്നു. ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു ടെസ്റ്റ് ന്യൂസിലന്‍ഡ് ജയിക്കുന്നതും 2012നുശേഷം ഇന്ത്യ സ്വദേശത്ത് ടെസ്റ്റ് പരമ്പര കൈവിട്ടതുമെല്ലാം ആദ്യമായിട്ടായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഏകദിന പരമ്പരയോ ഏകദിന ടൂര്‍ണമെന്റോ ജയിക്കാന്‍ ന്യൂസിലന്‍ഡിനു സാധിച്ചിട്ടില്ല.