ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി സു​ധി​യാ​ണ് മ​രി​ച്ച​ത്.

സു​ധി ലോ​റി​ക്കകത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് ലോ​റി​ക്ക് മു​ക​ളി​ൽ മണ്ണ് വീണത്. മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി സു​ധി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോസ്റ്റുമോർട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Posts