ബെംഗളൂരു ബാഗലഗുണ്ടെയിലെ ഒരു അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ 16-ാം നിലയിൽനിന്ന് വീണു നിക്ഷേപ് കെ ബംഗേര (26) എന്ന യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മരണം ആത്മഹത്യയാണോ അതോ ആകസ്മികമായ വീഴ്ചയുടെ ഫലമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾക്ക് മാനസികരോഗമുള്ളതായി കുടുംബം പറഞ്ഞതായി പോലീസ് പറഞ്ഞു. യശ്വന്ത്പൂരിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഒപ്പമായിരുന്നു നിക്ഷേപ് കെ ബംഗേര താമസിച്ചിരുന്നത്. യൂറോപ്പിൽ പഠനം കഴിഞ്ഞ് ആറ് വർഷം മുമ്പാണ് അദ്ദേഹം നഗരത്തിലേക്ക് തിരിച്ചെത്തിയതെന്നും ഇയാളുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ കുടുംബം ശ്രദ്ധിച്ചതായും പോലീസ് പറഞ്ഞു.
നിക്ഷേപ് ആക്രമണാത്മക പ്രവണതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്നും പിന്നീട് മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയതായും ചികിത്സയിലായിരുന്നുവെന്നും പതിവായി മരുന്നുകൾ കഴിക്കാൻ നിർദ്ദേശിച്ചിരുന്നതായും കുടുംബം പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ഹെസരഘട്ടയിലെ ശ്രീ രംഗനാഥ ഗൗഡ മഠത്തിലേക്ക് പോകുകയാണെന്ന് നിക്ഷേപ് അമ്മയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, രാവിലെ 8.30 ഓടെ, പ്രിൻസ്റ്റൺ അപ്പാർട്ട്മെന്റ് അസോസിയേഷൻ്റെ പ്രസിഡണ്ട് നിക്ഷേപിൻ്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും കെട്ടിടത്തിൻ്റെ താഴത്തെ നിലയിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.