ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം അറസ്റ്റിലായി. അ​ഗ​ർ​ത്ത​ല​യിലും ഡ​ൽ​ഹി​യി​ലുമായി ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ ദു​ബാ​യ്, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ​നി​ന്ന് 29 കി​ലോ​യി​ല​ധി​കം വി​ദേ​ശ സ്വ​ർ​ണ​വും ഏ​ക​ദേ​ശം 2.90 കോ​ടി​യു​ടെ പ​ണ​വും പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത്രി​പു​ര​യി​ലെ അ​ഗ​ർ​ത്ത​ല​യി​ൽ​നി​ന്ന് ര​ണ്ട് ക​ൺ​സൈ​ൻ​മെ​ന്‍റു​ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നി​ടെ പ്ര​ധാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്തെ ആ​ഭ്യ​ന്ത​ര ലോ​ജി​സ്റ്റി​ക്സ് വെ​യ​ർ​ഹൗ​സി​ൽ​നി​ന്ന് പി​ടി​കൂ​ടി. ച​ര​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് അ​ന്താ​രാ​ഷ്ട്ര റി​ഫൈ​ന​റി അ​ട​യാ​ള​ങ്ങ​ളു​ള്ള 15 കി​ലോ വി​ദേ​ശ ഉ​ത്ഭ​വ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു, ഇ​തി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം 20.73 കോ​ടി വ​രും. ക​സ്റ്റം​സ് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 40 കോ​ടി വി​ല​മ​തി​ക്കു​ന്ന 29.2 കി​ലോ​ഗ്രാം സ്വ​ർ​ണ​വും 2.9 കോ​ടി പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. സം​ഘ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്തു.

Related Posts