മലയാളികളുടെ സാംസ്‌കാരിക സംഘടനയായ കലാവേദി ജനുവരി 11ന് വൈകുന്നേരം 6.30ന് ക്രിസ്‌തുമസ്‌ – പുതുവത്സര ആഘോഷം സംഘടിപ്പിക്കും. ബെംഗളൂരുവിലെ പഴയ വിമാനത്താവള റോഡിലുള്ള ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കുന്ന ആഘോഷപരിപാടികൾ വൈകുന്നേരം 6.30 ന് ആരംഭിക്കും. റവ.ഫാ.ഷിന്റോ മാത്യു (OCD, TREDA ബാംഗ്ലൂർ ഡയറക്ടർ, CMHM ഇന്ത്യ ദേശീയ പ്രസിഡണ്ട്) ഉദ്ഘാടനവും ക്രിസ്‌തുമസ്‌ സന്ദേശവും നൽകും.

സാന്തോം ഹാർമണിസ് ബാംഗ്ലൂരിൻ്റെ കരോൾ ഗാന പരിപാടി, തിരുവനന്തപുരത്തെ പത്മകുമാർ, ആദിത്യ, ദേവാനന്ദ് എന്നിവരുടെ സംഗീത നിശ എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 97310 65269 ബന്ധപ്പെടുക.

Related Posts