കൃഷി വകുപ്പ് ഡയറക്‌ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമീഷൻ രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷംരൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സംസ്ഥാന ട്രഷറീസ് ഡയറക്‌ടർ, സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമീഷണർ എന്നിവർ ഇടപെട്ട് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.കൃഷി വകുപ്പ് ഡയറക്‌ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമീഷൻ രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷംരൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സംസ്ഥാന ട്രഷറീസ് ഡയറക്‌ടർ, സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമീഷണർ എന്നിവർ ഇടപെട്ട് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.

2018 ൽ കൃഷി വകുപ്പിൻ്റെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം ആനയറയിലുള്ള സമേതിക്ക് അനുവദിച്ചു നല്കിയ 10 ലക്ഷം രൂപ കോഴിക്കോടുള്ള വനജ എന്ന സ്വകാര്യ വ്യക്തിയുടെ അകൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്‌തു തിരികെ വന്ന രേഖകൾ ചോദിച്ച് വിവരാവകാശ കമീഷനിലെത്തിയ രണ്ടാം അപ്പീൽ ഹരജി തീർപ്പാക്കിയാണ് കമീഷൻ ഉത്തരവായത്.തിരുപുറം മനവേലി മിസ്‌പയിൽ മെർവിൻ എസ്. ജോയിയും മാതാവും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയുമായ എസ്. സുനിതയുമാണ് കമ്മീഷനെ രണ്ടാം അപ്പീലുമായി സമീപിച്ചത്. സമേതിക്ക് 2018 സെപ്തമ്പർ 19 ന് 10 ലക്ഷം രൂപ അയച്ചത്. തൊട്ടടുത്ത ദിവസം കൃഷി വകുപ്പിലേക്ക് തിരികെ വന്നു എന്നതിനുള്ള തെളിവ് രേഖ, 18 മാസം കഴിഞ്ഞ് 2020 മേയ് 29 ന് വീണ്ടും കോഴിക്കോടുള്ള വനജയുടെ അകൗണ്ടിലേക്ക് പണമയക്കാൻ ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. അത്തരം രേഖകൾ ഒന്നുമില്ലെന്ന് കമ്മിഷൻ്റെ തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. .

Related Posts