മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി. 14 ജീവനക്കാർ സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും ഒരാൾ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു.

Related Posts