മലപ്പുറം വഴിക്കടവിലെ സ്വന്തം വീട്ടുമുറ്റത്ത് ബന്ധുക്കളുമായി സംസാരിച്ചുനിൽക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാൻ്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. കസേരയിൽ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല. രിഫാദിയയുടെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് -നൂർജഹാൻ, സഹോദരി- റിസ്‌വാന.

Related Posts