നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും തങ്ങൾ സുരക്ഷിതരാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇരുവരെയും അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരുക്കേറ്റ് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.