പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാളെ കേരളത്തിലെ ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം നീ​ട്ടി. ബാ​റു​ക​ള്‍​ക്ക് രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ബി​യ​ര്‍ വൈ​ന്‍ പാ​ര്‍​ല​റു​ക​ളു​ടെ സ​മ​യ​വും നീ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം. ഇ​തി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന്‍റെ ഇ​ള​വാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേരളത്തിൽ ആ​ദ്യ​മാ​യാ​ണ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ക്ക് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​ത്. ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം സാധാരണപോലെ ഒ​ന്‍​പ​തു മണി വ​രെ​യാ​യിരിക്കും. വി​വി​ധ ബാ​റു​ക​ള്‍ പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് വ​ലി​യ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related Posts