മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ തന്നെ സർവീസ് നടത്തുമെന്ന് വി.വി. രാജേഷ് വ്യക്തമാക്കി. ഇ-ബസുകളുടെ വിന്യാസവും കരാർ ലംഘനവും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്ക് യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ നല്‍കിയതെങ്കിലും കെഎസ്ആർടിസി കരാർ ലംഘിച്ച് ഇവ മറ്റു ജില്ലകളിലേക്ക് മാറ്റിയതായി മേയർ കുറ്റപ്പെടുത്തി.
പല ബസുകളും കൃത്യമായ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ ബസുകള്‍ തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.