ലൈം​ഗീ​ക അ​തി​ക്ര​മ പ​രാ​തി​യി​ൽ സം​വി​ധാ​യ​കൻ പി.​ടി.കു​ഞ്ഞു മു​ഹ​മ്മ​ദി​നെ​ ര​ക്ഷി​ക്കാ​ൻ ത​നി​ക്ക് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് അ​തി​ജീ​വി​ത. പി.​ടി.കു​ഞ്ഞു മു​ഹ​മ്മ​ദിനായി പ​ല​രും ഇ​ട​നി​ല​ക്കാ​രാ​കു​ന്നു​വെ​ന്ന് അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി. പ്രാ​യം പ​രി​ഗ​ണി​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​ണ് ഇ​ട​നി​ല​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ട​നി​ല​ക്കാരുടെ ഈ ​സ​മ്മ​ർ​ദ്ദം ത​നി​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. അ​തേ​സ​മ‍​യം, കു​ഞ്ഞു മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം വി​ശ​ദീ​ക​രി​ച്ചും വി​മ​ര്‍​ശി​ച്ചും വ​നി​ത ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യു​സി​സി ക​ഴി‌​ഞ്ഞ ദി​വ​സം രം​ഗ​ത്ത് വ​ന്നി​രു​ന്നു. നവംബർ 6നാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

Related Posts