ബാംഗ്ലൂർ യെലഹങ്കയിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ. പ്രശ്‌നപരിഹാരത്തിന് കർണാടക സർക്കാർ ഇതിനകം നീക്കം ആരംഭിച്ചിട്ടുണ്ട്. 300 വീടുകളാണ് ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർവേ നടപടികൾ തുടങ്ങാൻ ജില്ല ഭരണകുടത്തിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ച അഞ്ച് ഏക്കർ സർക്കാർ ഭുമി തിരിച്ചു പിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജി.ബി.എ) പുലർച്ച യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300റിലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ബംഗളുരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കിയ ഇ‌ടിച്ചുനിരത്തലിൽ മാനുഷിക പരിഗണന നൽകുകയോ മാർഗനിർദേശങ്ങൾ പാലിക്കുകയോ ചെയ്തിരുന്നില്ല.

Related Posts