കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നില്‍പ്പോലും എൽഡിഎഫിന് ഭരണമില്ല. എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും. ഇതോടെ വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു.

പുത്തൻകുരിശ് പഞ്ചായത്തിലെ 17 വാർഡുകളിൽ യുഡിഎഫ് –7, എൽഡിഎഫ്–8, ട്വന്റി20 – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ട്വന്റി 20 യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിൻ്റെ റെജി തോമസാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പൂതൃക്ക പഞ്ചായത്തിലും ഭാഗ്യ, നിര്‍ഭാഗ്യങ്ങൾ‍ യുഡിഎഫിനും ട്വന്റി 20ക്കുമായി മാറിമറിഞ്ഞു. ഇവിടെ യുഡിഎഫിനും ട്വന്റി 20ക്കും 7 വീതം സീറ്റുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് അനിവാര്യമായി. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയം ട്വന്റി 20ക്കൊപ്പം നിന്നപ്പോൾ ഷൈജ റെജിയെ തോൽപ്പിച്ച് പൂജ ജോമോൻ പ്രസിഡണ്ടായി. എന്നാൽ വൈസ് പ്രസിഡണ്ട് പദവിയിൽ നറുക്ക് വീണത് യുഡിഎഫിന്. ശാന്തി ഷിബുവിനെ മറികടന്ന് ജോൺ ജോസഫ് ഇവിടെ പ്രസിഡണ്ടായി.

വടവുകോട് ബ്ലോക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസിൻ്റെ സവിത അബ്ദുൾറഹ്മാനാണ് പരാജയപ്പെട്ടത്. അതേസമയം, ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് ഭരണം നറുക്കെടുപ്പിൽ യുഡിഎഫിനായി. ബിജു കെ.ജോർജ് വിജയിച്ചപ്പോൾ എൽഡിഎഫിൻ്റെ സി.എം.ജോയി പരാജയപ്പെട്ടു.

Related Posts