പാലക്കാട് ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ചി​റ്റൂ​ർ ക​റു​ക​മ​ണി എ​രു​മ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് – തൗ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ഹാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് പു​റ​ത്തുകളിച്ചുകൊണ്ട് ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന് സു​ഹാ​നെ​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ പ​രി​ശോ​ധന ന​ട​ത്തു​ക​യാ​ണ്. ക​റു​ത്ത ട്രൗ​സ​റും വെ​ളു​ത്ത വ​ര​യു​ള്ള ടീ ​ഷ​ർ​ട്ടുമാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

Related Posts