മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ. സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ച സുബ്രഹ്മണ്യൻ, ഇരുവരും തമ്മിൽ ഇത്രയും അടുത്ത ബന്ധമുണ്ടാകാൻ കാരണമെന്താണെന്ന ചോദ്യവും കുറിപ്പിൽ ഉന്നയിച്ചിരുന്നു.

സുബ്രഹ്മണ്യൻ പങ്കുവെച്ചത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വ്യാജചിത്രമാണെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുന്നു. ബോധപൂർവം തെറ്റിദ്ധാരണ പരത്താനും കലാപാഹ്വാനത്തിനും ശ്രമിച്ചു എന്നാണ് പരാതി. കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ സുബ്രഹ്മണ്യനെതിരെയുള്ള പോലീസ് നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Related Posts