യു എസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. കാട്ടുതീയിൽ ഇതുവരെ 5000 ഏക്കർ കത്തിനശിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. നഗരത്തിൽ നിന്ന് 80 കിലോമീറ്റർ വടക്ക് കസ്റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 19,000 പേരോട് ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട് . പാരഡൈസ് റാഞ്ച്, കസ്റ്റേക് ലേക്, കേംബ്രിഡ്‌ജ്, ഗ്രീൻ ഹിൽ തുടങ്ങിയ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനുവരി ആദ്യം ലോസാഞ്ചലസിൽ ഉണ്ടായ കാട്ടുതീയിൽ നിന്ന് പൂർണമായും മുക്തി നേടുന്നതിന് മുൻപേയാണ് വീണ്ടും കാട്ടുതീ ഉണ്ടായിരിക്കുന്നത്. കാറ്റ് ഉള്ളതിനാല്‍ തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗവും പ്രദേശവും കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്‍കി. തെക്കൻ കാലിഫോർണിയയില്‍ 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു.

Related Posts