ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ ഭൗതിക ദേഹം ശനിയാഴ്ച ത്രിപുരയിലെത്തിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. സ്പീക്കറുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
മുതിർന്ന നേതാവായ ബിശ്വബന്ധു സെൻ ധർമനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. കനത്ത നഷ്ടമാണ് സ്പീക്കറുടെ മരണത്തോടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ പറഞ്ഞു.