കോർപ്പറേഷൻ ഭരണം പിടിക്കാൻ ബിജെപി നീക്കങ്ങൾ തുടരുന്നതിനിടയിൽ, ശക്തമായ പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. മേയർ സ്ഥാനത്തേക്ക് കെ.എസ്.ശബരീനാഥനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഭൂരിപക്ഷമില്ലെങ്കിലും മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ എൽഡിഎഫ്, ആർ.പി. ശിവജിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി നിർത്താൻ തീരുമാനിച്ചു. ഇതോടെ ഇന്നു നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.

യുഡിഎഫിൻ്റെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പം മത്സരിക്കും. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനമെടുത്തത്. നാല് പതിറ്റാണ്ടിൻ്റെ ഭരണം നഷ്ടപ്പെട്ടെങ്കിലും നിസ്സാരമായി കീഴടങ്ങില്ലെന്ന നിലപാടിലാണ് സിപിഎം. പുന്നക്കാമുകൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി. ശിവജിയെ മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി തങ്ങളുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച സസ്പെൻസ് ഇനിയും നീക്കിയിട്ടില്ല. ബിജെപി ജില്ലാ പ്രസിഡണ്ട് വി.വി.രാജേഷിനാണോ മുൻ ഡിജിപി ആർ. ശ്രീലേഖയ് ക്കോ നറുക്ക് വീഴുക എന്നതിലാണ് ആകാംക്ഷ.

Related Posts