ബസിൽ യാത്ര ചെയ്യുന്നതിനിടെ മുംബൈയിൽനിന്ന് ബംഗളുരുവിലേക്ക് 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ കടത്തിയ വിദേശ വനിതയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദേശ വനിത കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗളൂരു സി.സി.ബി നാർകോട്ടിക് കൺട്രോൾ വിങ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച പറയുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു.
2024ൽ വിദ്യാർഥി വിസയിൽ ഡൽഹിയിൽ സർവകലാശാലയിൽ പഠനത്തിനെന്ന് പറഞ്ഞ് എത്തിയ തായിരുന്നു യുവതി.