കർണാടകയിലെ പൾസ് പോളിയോ തുള്ളി മരുന്നു വിതരണ യജ്‌ഞത്തിന് തുടക്കമായി. ആരോഗ്യ വകുപ്പിൻ്റെ കണക്കു പ്രകാരം 60 ലക്ഷത്തോളം കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്നു നൽകുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വസതിയായ കാവേരിയിൽ നടന്ന ചടങ്ങിൽ പോളിയോ യജ്‌ഞം ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും ആഭ്യന്തരമന്ത്രി ജി.പരമേശ്വരയും സന്നിഹിതരായിരുന്നു.

വിജയപുര കമലാപുരയിൽ ചിന്തൻശിബിരിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് തുള്ളിമരുന്നു നൽകി.

Related Posts