ഡൽഹിയിൽ കടം വാങ്ങിയ 2000രൂപ തിരികെ നൽകാത്തതിന് 19കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഡൽഹി രോഹിണിയിൽ കുൽദീപ് എന്ന 19കാരനാണ് കഴുത്തിൽ കുത്തേറ്റത്.
രത്തൻ എന്നയാളിൽ നിന്ന് കുൽദീപ് 2000 രൂപ കടം വാങ്ങിയിരുന്നു. വാങ്ങിയ 2000 തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രത്തൻ സുഹൃത്തായ ശ്യാംവീറിന്റെ സഹായത്തോടെ കുൽദീപിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
പരിക്കേറ്റ കുൽദീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘർഷത്തിൽ ഇടപെട്ട ആദിത്യനും പരുക്കുണ്ട്. പോലീസ് എത്തി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും കുൽദീപിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.