സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ. ശ്രീ​നി​യു​മാ​യി ഒ​രു​പാ​ട് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് മോ​ഹ​ൻ ലാ​ൽ. ആ​ക്ട​ർ എ​ന്ന രീ​തി​യി​ല​ല്ല ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്നും പ​റ​ഞ്ഞു. ആ ​കു​ടും​ബ​വു​മാ​യി വ​ലി​യ ബ​ന്ധ​മു​ണ്ട്.

സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസൻ. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസൻ. ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാൻ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്‍റെ ഭാഗ്യമായാണ് കാണുന്നത്. അത്തരം പിണക്കങ്ങള്‍ അതിനെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ അനുസ്മരിച്ചു.

Related Posts