കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗറിൽ താമസക്കാരി വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിലാണ് വനജയെ കണ്ടെത്തിയത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നും മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുഴുവൻ സമയവും വീട്ടിൽ വനജ തനിച്ചായിരുന്നു. രാത്രി ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധരടക്കമെത്തി ശാസ്ത്രീയ പരിശോധന നടത്തും. മോഷണശ്രമത്തിനിടയുള്ള കൊലപാതകം ആണോയെന്നും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.