നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എംഡി ജെ.രവിശങ്കറുടെ നേതൃത്വത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) മെട്രോ അധികൃതർ വിലയിരുത്തി. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിൽ 2026 അവസാനം സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൊത്തന്നൂർ സ്റ്റേഷനും തുരങ്കപാതയിലും പരിശോധന നടന്നു. കഴിഞ്ഞയാഴ്ച പിങ്ക് ലൈനിലേക്കുള്ള ഡ്രൈവറില്ലാ തീവണ്ടികളുടെ ആദ്യരൂപം പുറത്തിറക്കിയിരുന്നു.

ബെംഗളൂരുവിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളെയും പാർപ്പിടമേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പിങ്ക് പാത ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 2020-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി പിന്നീട് 2025-ലേക്ക് നീട്ടി. ഇതുവീണ്ടും ഒരു വർഷംകൂടി നീട്ടി 2026 ഡിസംബറിൽ സർവീസ് നടത്താനാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്.

Related Posts