അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പ്രതികാരമായി കഴിഞ്ഞ ദിവസം സിറിയയിലെ ഡസൻ കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയതായി യുഎസ്. സിറിയയിലെ സുരക്ഷാ സേനയുടെ പങ്കാളിത്തത്തോടെ, ഇസ്ലാമിക് സ്റ്റേറ്റ് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന സമീപ മാസങ്ങളിൽ സിറിയയിൽ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും നടത്തിയിരുന്നു.

മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ഐഎസ് ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയായാണ് യുഎസിൻ്റെ വ്യോമാക്രമണം.

Related Posts