64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. തൃശൂർ ജില്ലയിൽ തേക്കിൻകാട് മൈതാനിയിൽ ജനുവരി 14 മുതൽ 18 വരെ നടക്കുന്ന പ്രധാന വേദിയായ എക്‌സിബിഷൻ ഗ്രൗണ്ടിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, റവന്യു മന്ത്രി കെ.രാജൻ എന്നിവർ പങ്കെടുക്കും.
ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ ഉച്ചയ്ക്ക് 12ന് സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം, 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ മീഡിയ അവാർഡ് പ്രഖ്യാപനം, റിവ്യൂ മീറ്റിംഗ്, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവയും നടക്കും.