കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്ത്തകരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ വെച്ചാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, ശ്രേയസ്, അശ്വന്ത്, അതുൽ എന്നിവരാണ് പിടിയിലായത്. നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരുന്നു.
യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. സ്ഫോടക വസ്തുക്കളും വടിവാളും ഉപയോഗിച്ചായിരുന്നു അക്രമം.