മൈസുരുവിൽ മലയാളി ബിസിനസ്സുകാരനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊള്ളയടിച്ചു. ഇന്ന് രാവിലെ മൈസുരുവിലെ ഹാരോഹള്ളിയിലുള്ള ജയപുരയിൽ വെച്ചാണ് സംഭവം നടന്നത്. ബെംഗളുരുവിൽ ബിസിനസ്സുകാരനായ മലയാളി സൂഫിയെയാണ് കൊള്ളയടിച്ചത്. ഇയാളുടെ വെള്ള ഇക്കോസ്പോർട് കാറും ഒന്നരലക്ഷം രൂപയുമായി കൊള്ളസംഘം കടന്നുകളഞ്ഞു. കർണാടകയിൽ പലയിടങ്ങളിലായി നടന്ന എടിഎം, ബാങ്ക് കൊള്ളകൾക്ക് പിന്നാലെയാണ് ഇത്തരമൊരു മോഷണം. വയനാട് അടക്കം ചെക്ക് പോസ്റ്റുകളിലും ഹൈവേകളിലും വണ്ടിക്കും മോഷ്ടാക്കൾക്കുമായി തെരച്ചിൽ പുരോഗമിക്കുന്നുണ്ട്.

Related Posts