പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ എം. രാഘവന്‍ (95) അന്തരിച്ചു. എഴുത്തുകാരന്‍ എം. മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരനാണ്. മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമാണ്. 1930-ലാണ് അദ്ദേഹം ജനിച്ചത്. മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിൻ്റെ സാംസ്‌കാരിക വിഭാഗത്തിലും ഡൽഹിയിലെ എംബസിയിലും ജോലി ചെയ്തിട്ടുണ്ട്. 1983-ൽ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്ന് വിരമിച്ചു.

മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള എം. രാഘവൻ്റെ പ്രധാന ചെറുകഥാസമാഹാരങ്ങൾ സപ്‌തംബർ അകലെയല്ല, നനവ്, വധു, ഇനിയുമെത്ര കാതം എന്നിവയാണ്.
നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ എന്നിവയാണ് നോവലുകൾ.
ദോറയുടെ കഥ, കർക്കിടകം, ചതുരംഗം തുടങ്ങിയ നാടകങ്ങളും എഴുതിയിട്ടുണ്ട്.

Related Posts