ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ നിന്ന് മംഗളുരു, കാർവാർ, ഉഡുപ്പി എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് സർവിസ് നടത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പുജാരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

സകലേശ്‌പുർ, ഹാസൻ സെക്ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും വന്ദേഭാരത് സർവിസ് ബംഗളുരുവിനെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കാൻ ഇതാണ് പറ്റിയ സമയമെന്നും എം.പി ചുണ്ടിക്കാട്ടി.

Related Posts