പൂഞ്ഞാർ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. പത്തു വർഷത്തിന് ശേഷമാണ് പൂഞ്ഞാർ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തത്. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത് ഉണ്ട്.
മന്ത്രി വി എൻ വാസൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റു. എം വി ശ്രേയാംസ്കുമാറിൻ്റെ വാർഡിൽ ബിജെപി മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ്.
തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്.