കേരളസമാജം ദൂരവാണിനഗർ (രജി) സംഘടിപ്പിച്ചുവരുന്ന പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി ‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’ എന്ന വിഷയത്തെക്കുറിച്ച് സംവാദം ഒരുക്കുന്നു. ഡിസംബർ 21ന് ഞായറാഴ്ച രാവിലെ 10 30ന് വിജനപുരയിലുള്ള (കെ ആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശം) ജൂബിലി സ്കൂളിലാണ് പരിപാടി.
കവിയും പ്രഭാഷകനുമായ കെ.എൻ.പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിൽ കടമ്മനിട്ടയുടെ കവിതകൾ ആലപിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9008273313 ബന്ധപ്പെടുക.