രാമചന്ദ്രപുര – ഗംഗമ്മ ടെംപിൾ ഏരിയ ശ്രീ അയ്യപ്പ സേവാ സമിതിയുടെ 51 മാത് മണ്ഡല പൂജ മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് അയ്യപ്പ പൂജ, രാത്രി 7 മണിക്ക് സമന്വയാമൃതം ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, 9 മണിക്ക് പടിപൂജ, ശേഷം ഹരിവരാസനം.
നാളെ രാവിലെ 6 മണിക്ക് അയ്യപ്പ പൂജ, 7 മണിക്ക് നിറപറ, 10 മണിക്ക് രാമചന്ദ്രപുരയിലുള്ള മയൂരം ഡാൻസ് ടീം അവതരിപ്പിക്കുന്ന നൃത്തപരിപാടി എന്നിവ ഉണ്ടായിരിക്കും. ശേഷം 12 മണിക്ക് മഹാഅന്നദാനം ഉണ്ടായിരിക്കും.
ഡിസംബർ 19ന് ഘോഷയാത്ര മുനീശ്വര ടെമ്പിളിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗംഗമ്മ ടെമ്പിൾ വഴി ജാലഹള്ളി അയ്യപ്പ ടെമ്പിളിൽ സമാപിക്കും. ഘോഷയാത്രയിൽ ചെണ്ടമേളം, തെയ്യം, ആന, താലപ്പൊലി എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9886032931.