രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എറണാകുളത്ത് അഭിഭാഷകനുമായി ചർച്ച നടത്തി. വടക്കൻ പറവൂരിലെ അഡ്വ. എസ്. രാജീവിൻ്റെ വീട്ടിലെത്തിയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ഹാജരാകുന്നത് അഡ്വ. എസ്.രാജീവാണ്.
ബലാത്സംഗ കേസിൽ കഴിഞ്ഞ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ എം.എൽ.എ. ബോർഡ് വെച്ച കാറിലാണ് അദ്ദേഹം വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. വോട്ട് ചെയ്ത ശേഷം പാലക്കാട് മാത്തൂരിലെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി.

Related Posts