ബെംഗളൂരു ജാലഹള്ളി അയ്യപ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശ്രീഅയ്യപ്പ എജുക്കേഷൻ സെൻ്റർ & പിയു കോളേജിലെ 38-ാം വാർഷികം ആഘോഷിച്ചു. എസ്.മുനിരാജു എംഎൽഎ, വിഡിഎം ചെയർമാൻ ആചാര്യ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ട്രസ്റ്റ് പ്രസിഡണ്ട് എം.ലോകനാഥൻ അധ്യക്ഷത വഹിച്ചു. ജാലഹള്ളി അയ്യപ്പക്ഷേത്രം പ്രസിഡണ്ട് ജെ.സി.വിജയൻ, സെക്രട്ടറി പി.വിശ്വനാഥൻ, ട്രഷറർ പി.ഗോപിനാഥ്, എജുക്കേഷൻ കമ്മിറ്റി ചെയർമാൻ അരുൺശങ്കർ നന്ദി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.മഞ്ജു റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.