രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഇന്നലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന് ഉപാദികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗികപീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടും, വസ്തുതകള്‍ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. മാതൃകാപരമായി പെരുമാറേണ്ട എംഎല്‍എയ്ക്കെതിരെയാണ് പരാതി വന്നതെന്നും ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സർക്കാർ പറഞ്ഞു.