ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ വന്നാൽ ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തു​പോ​ലെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ തീ​വ​ണ്ടി സ​ർ​വീ​സു​ക​ളും മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്നി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ ലോ​ക്കോ റ​ണ്ണിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​എ​ൽ​ആ​ർ​എ​സ്എ) പ്ര​തി​നി​ധി​ക​ൾ പറഞ്ഞു. ഇ​പ്പോ​ൾ 1.15 ല​ക്ഷം ലോ​ക്കോ പൈ​ല​റ്റു​മാ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലു​ള്ള​ത്. 1.47 ല​ക്ഷം ലോ​ക്കോ പൈ​ല​റ്റു​മാ​ർ വേ​ണ്ടി​ട​ത്താണിത്.

ആ​ഴ്ച​യി​ൽ 48 മ​ണി​ക്കൂ​ർ വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​ക്കു​ന്നി​ല്ല. ഒ​രാ​ഴ്ച​യി​ൽ ര​ണ്ട് രാ​ത്രി ഡ്യൂ​ട്ടി​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന വ്യ​വ​സ്ഥ ന​ട​പ്പാ​ക്കു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യി രാ​ത്രി​യി​ൽ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ഴും കൂ​ടു​ത​ൽ​സ​മ​യം ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ഴും ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് ജോ​ലി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ലോ​ക്കോ​പൈ​ല​റ്റു​മാരുടെ കുറവ് ​കാ​ര​ണം ഒ​രു​ദി​വ​സം ലോ​ക്കോ​പൈ​ല​റ്റി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നതായി പരാതിയുണ്ട്.

Related Posts