ബെംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരി ബിന്ദു സജീവ് രചിച്ച ‘ഇരപഠിത്തം’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കവി പി എൻ ഗോപീകൃഷ്‌ണൻ നോവലിസ്റ്റ് സോമൻ കടലൂരിന് നൽകി നിർവഹിക്കും. ഡിസംബർ 14ന് ഇ സി എ ഹാളിൽ രാവിലെ 9.30 നാണ് പരിപാടി.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി ടി പി വിനോദ് പുസ്‌തകപരിചയം നടത്തും. ലോഗോസ് ബുക്‌സ് എഡിറ്റർ എൻ ബി സുരേഷ് ആശംസാ പ്രസംഗവും കവയിത്രി ബിന്ദു സജീവ് മറുപടി പ്രസംഗവും നടത്തും.

Related Posts