ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ. വളരെ പുതുമയുള്ള കഥയാണ് ചിത്രത്തിൽ ഉള്ളതെന്നും അതാണ് രേഖാചിത്രത്തെ മികച്ചതാക്കുന്നതെന്നും വിനീത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ആസിഫ് അലിയെന്ന നടനെയും വിനീത് പുകഴ്ത്തി. ആസിഫ് ഓരോ തവണ വിജയിക്കുമ്പോഴും തൻ്റെ ഹൃദയം നിറയുകയാണെന്നും വിനീത് കുറിച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരായ അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, ശ്രീകാന്ത് മുരളി, രാമു സുനിൽ, വേണു കുന്നപ്പിള്ളി ജോൺ മന്ത്രിക്കൽ, തുടങ്ങിയവരെയും അഭിനന്ദിച്ചു വിനീത്. പെർഫോമൻസുകളുടെയും എഴുത്തിൻ്റെയും ക്രാഫ്റ്റിൻ്റെയും പേരിലാണ് ഇന്നത്തെ പ്രണയ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ കഥ കൊണ്ട് തന്നെ മികവ് പുലർത്തുന്ന ചിത്രമാണ് രേഖാചിത്രം എന്നും വിനീത് അഭിപ്രായപ്പെട്ടു.

കഥ കൊണ്ട് തന്നെ പുതുമ സമ്മാനിക്കാനാകുന്ന അപൂർവം മികച്ച സിനിമകളിൽ ഒന്നാണ് രേഖാചിത്രം. ഈ സിനിമ നിങ്ങൾ തിയേറ്ററിൽ കാണാതിരിക്കരുത് എന്നും പോസ്റ്റിൽ പറയുന്നു. ആസിഫ് അലി, നിങ്ങൾ ഓരോ തവണ വിജയിക്കുമ്പോഴും എൻ ഹൃദയം നിറയുകയാണ്. സിനിമയിലെ മറ്റ് അണിയറപ്രവർത്തകർക്കും എൻ്റെ അഭിനന്ദനങൾ വിനീത് ശ്രീനിവാസൻ കുറിച്ചു. ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമിച്ച ‘രേഖാചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് ‘2018’ൻ്റെയും മാളികപ്പുറത്തിൻ്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. ഏകദേശം ഏഴ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ അഞ്ചിരട്ടി വാരിക്കൂട്ടി. 40 കോടിയിലധികമാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കൂടാതെ വൻ തുകയ്ക്കാണ് ചിത്രത്തിൻ്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.

Related Posts