ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്ത്. കേസ് വാദിച്ചു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതിവിധി തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

”പ്രോസിക്യൂഷൻ്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പരാജയമാണ്. ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.” പ്രൊസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്ന് കെ സി വേണുഗോപാലും പറഞ്ഞു.

Related Posts