കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറായി. ചണ്ഡീഗഡിൽ ഫെബ്രുവരി 14ന് ആണ് ചർച്ച നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നു ദല്ലേവാൾ പറഞ്ഞു. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജൻ്റെ നേതൃത്വത്തിലാണ് ചർച്ചക്ക് ക്ഷണിച്ചത്. 2024 ഫെബ്രുവരി 13 മുതൽ ശംഭു, ഖനൗരി അതിർത്തികളിൽ കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എംഎസ്പി ഗ്യാരണ്ടി കൂടാതെ, കർഷകർ കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, പെൻഷനുകൾ, പോലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവയും ആവശ്യപ്പെടുന്നുണ്ട്
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
Recent Posts
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
Recent Comments
No comments to show.