പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. പ്രതിപക്ഷം സഭയിൽ നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ പറഞ്ഞു. ചോദ്യോത്തരവേള, ശൂന്യവേള തുടങ്ങിയ നിർണായക സമയങ്ങൾ പ്രതിപക്ഷം പാഴാക്കുന്നതായി തരൂർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെയും കേന്ദ്രമന്ത്രിമാരെയും മുൾമുനയിൽ നിർത്താൻ ലഭിക്കുന്ന ഈ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിന് തന്നെയാണ്. സർക്കാരിനെ ശക്തമായി വെല്ലുവിളിക്കാൻ ലഭിക്കുന്ന അവസരങ്ങൾ അവർ ബഹളം വെച്ച് തകർക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി. ഒരു പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തിൻ്റെ നിലപാടുകൾക്കെതിരെ വിമർശനം ഉന്നയിച്ചത്.

നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നുവെന്നും, പാർലമെന്റിൻ്റെ പ്രാധാന്യം കുറയുന്നുവെന്നും ശശി തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു. സർക്കാരിനെ ചോദ്യം ചെയ്യാനും നിയമങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രതിപക്ഷ ഉത്തരവാദിത്തം, നടപടികൾ തടസ്സപ്പെടുത്തുന്നതിലൂടെ അവർക്ക് നിറവേറ്റാൻ കഴിയുന്നില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

Related Posts