മാങ്കൂട്ടത്തിലിനെതിരായ ലൈംഗീക പീഡന പരാതിയിൽ പ്രതികരിച്ച്‌ കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത്. രാഹുലിനെ പാർട്ടി പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നത് ഷാഫി പറമ്പിൽ ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുലിനെ ഷാഫി കൊണ്ടുവരുന്ന സമയത്ത് താൻ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ഷഹനാസ് പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഷഹനാസിൻ്റെ പ്രതികരണം.

രാഹുലിനെതിരെ പരാതി ഉന്നയിച്ച പെണ്ണിനൊപ്പം മുന്നോട്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് താൻ. കോണ്‍ഗ്രസ് എന്ന് പ്രസ്ഥാനത്തിൻ്റെ ഭാഗമായതുകൊണ്ട് തന്നെ ഇരകള്‍ക്കൊപ്പമാണ് താനെന്ന് അറിഞ്ഞപ്പോൾ കോണ്‍ഗ്രസിലെ ഒരുപാട് നേതാക്കന്മാർ തന്നെ ചോദ്യം ചെയ്തു.
പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു മറുപടിയെന്നും ഷഹനാസ് വ്യക്തമാക്കി. അതോടൊപ്പം തൻ്റെ പക്ഷം എന്നും സ്ത്രീപക്ഷമാണെന്നും ചുറ്റിനും കൂടി നിന്ന് തന്നെ ആക്രമിച്ചാല്‍ അതിൽ മാറ്റം വരില്ലെന്നും ഷഹനാസ് വ്യക്തമാക്കി.

Related Posts