രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ആണ് രാഷ്ട്രപതി എത്തിയിരിക്കുന്നത്. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും.

ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിൻ്റെ ഭാഗമാകും. പൊതുജനങ്ങള്‍ക്കും അഭ്യാസ പ്രകടനങ്ങള്‍ കാണാൻ അവസരമൊരുക്കിയിരുന്നു.

Related Posts