നെടുമ്പാശേരിയില്‍ 75കാരിയായ അമ്മയെ മകൻ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. സ്വത്ത്‌ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ചയാണ് 75 കാരിയായ അനിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ അനിതയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തി. ഇരുവരും വാടക വീട്ടിലായിരുന്നു താമസം.

മരണത്തിൽ സംശയം തോന്നിയ പൊലീസ് ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇടുക്കിയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തല്‍. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് സമ്മതിച്ചു.

Related Posts