തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുമുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. രാവിലെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും ആണ് കാറിൽ ഉണ്ടായിരുന്നത്. തീപടർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ വാഹനം നിർത്തി ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പുക ഉയരുന്നത് കണ്ട ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങള്‍ ഉടൻ തന്നെ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Related Posts