ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇന്നത്തെ കോടതിയുടെ വിധി വാസുവിൻ്റെ തുടർനടപടികൾക്ക് നിർണായകമാകും. എൻ. വാസു കേസിൽ മൂന്നാം പ്രതിയാണ്.
2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിൻ്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിരിക്കുന്നത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്.