ഗർഷോം ഫൗണ്ടേഷൻ 2025-ലെ 20-ാമത് ഗർഷോം ഇൻ്റർനാഷണൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് എബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ് (യു.എ.ഇ.), മുംഷാദ് മണ്ണമ്പേത്ത് (സിംഗപ്പൂർ), ഐ.സാവിയോ ജെയിംസ് (അയർലാൻഡ് ) സുധീരൻ (സിംഗപ്പൂർ) എന്നിവരാണ് അവാർഡ് ജേതാക്കൾ. റഷ്യയിലെ ഓൾ മോസ്കോ മലയാളി അസോസിയേഷന് (അമ്മ) മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡ് ലഭിച്ചു.
ഡിസംബർ 5ന് വൈകുന്നേരം 7 മണിക്ക് സിംഗപ്പൂരിലെ ഓർക്കിഡ് കൺട്രി ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. കേരളത്തിന് പുറത്ത് വിജയം കൈവരിച്ച മലയാളികളെ ആദരിക്കുന്നതിനും അതുവഴി ആഗോളതലത്തിൽ ഇന്ത്യക്കാരുടെ നിലവാരം ഉയർത്തുന്നതിനുമായി 2002 ൽ ഗർഷോം ഫൗണ്ടേഷൻ ആരംഭിച്ചതാണ് ഗർഷോം ഇന്റർനാഷണൽ അവാർഡുകൾ. വർഷങ്ങളായി, ഫൗണ്ടേഷൻ 100 പ്രവാസി മലയാളികളെയും 18 മലയാളി സംഘടനകളെയും ഇതിനോടകം ആദരിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, അർമേനിയ, യുഎഇ, അസർബൈജാൻ, ബഹ്റൈൻ, നോർവേ തുടങ്ങി രാജ്യങ്ങളിലാണ് മുൻ വർഷത്തെ അവാർഡ് ദാന ചടങ്ങുകൾ നടന്നത്.